കെട്ടിടങ്ങളുടെ മേൽക്കൂര വരെ വെള്ളം കയറിയതിന്റെയും മേല്‍ക്കൂരകള്‍ പാറിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ ബഹാമാസിൽ നിന്ന് പുറത്തുവരുന്ന വീഡിയോകളിലും ചിത്രങ്ങളിലും കാണാം.
ബഹാനമസ്: ബഹാമാസിലെ അബാക്കോയിൽ ആഞ്ഞടിച്ച ഡോറിയൻ ചുഴലിക്കാറ്റിൽ ആദ്യം മരണം റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റിനും മഴയിലും അബാക്കോ ദ്വീപിലുണ്ടായ കരയിടിച്ചിലിൽ എട്ട് വയസ്സുകാരന് ജീവൻ നഷ്ടമായി. ഞായറാഴ്ചയാണ് മരണം റിപ്പോർട്ട് ചെയ്തത്. കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമാസിൽ ആദ്യമായാണ് ഇത്രയും വലിയൊരു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത്.
ഡോറിയന്‍, കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ വീശിയടിച്ചത്. കനത്ത മഴയെത്തുടർന്ന് ബഹാമാസിൽ വെള്ളപ്പൊക്കം ഉണ്ടായി. കെട്ടിടങ്ങളുടെ മേൽക്കൂര വരെ വെള്ളം കയറിയതിന്റെയും മേല്‍ക്കൂരകള്‍ പാറിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ ബഹാമാസിൽ നിന്ന് പുറത്തുവരുന്ന വീഡിയോകളിലും ചിത്രങ്ങളിലും കാണാം.
അതേസമയം, അമേരിക്കക്കാര്‍ ‘ബഹാമാസിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം’ എന്നാണ് തെക്ക്-കിഴക്കന്‍ യുഎസ് സംസ്ഥാനങ്ങള്‍ പരിഭ്രാന്തരായിരിക്കുന്ന സാഹചര്യത്തില്‍ ഡോണാള്‍ഡ് ട്രംപ് വാഷിംഗ്ടണില്‍ നിന്നും ആഹ്വാനം ചെയ്തത്.
നാടിനെ വീഴുങ്ങാൻ അതിവിനാശകാരിയായ കൊടുങ്കാറ്റ് അടിച്ചിരിക്കുകയാണെന്ന് ബഹാമിയൻ പ്രധാമന്ത്രി ഹുബേർട്ട് മിന്നിസ് പറഞ്ഞു. ഏറെ സങ്കടത്തോടെയും ഗൗരവത്തോടെയും തന്റെ ജീവിതത്തിൽ ആദ്യമായാണ് ബഹാമിയൻ ജനതയെ ഇത്തരത്തിൽ അഭിസംബോധന ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യം താൻ ആദ്യമായാണ് നേരിടുന്നതെന്നും മിന്നിസ് പറഞ്ഞു.
മിയാമിയിലെ നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കൂറ്റന്‍ തിരമാലകള്‍ അടിച്ച് കരിയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കി അറ്റ്ലാന്റിക് സമുദ്രത്തിൽ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍. ഇതിന് മുമ്പ് 1935ലാണ് ആദ്യമായി അറ്റ്ലാന്‍റിക് സമുദ്രത്തിൽ വൻ വിനാശകാരിയായ ലൈബർ ഡേ ചുഴലിക്കാറ്റ് വീശിയടിച്ചത്.
സ്‌കൂളുകളും പള്ളികളും അടക്കമുള്ള നൂറ് കണക്കിന് കേന്ദ്രങ്ങളിലേക്കാണ് ബഹാമാസിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ബഹാമാസിലെ ഗ്രാന്‍ഡ് കേ, സ്വീറ്റിംഗ് കേ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് നിവാസികള്‍ നിര്‍ബന്ധിത ഉത്തരവുകള്‍ അവഗണിച്ചുകൊണ്ട് അവിടെത്തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീരദേശങ്ങളിലുള്ളവർ ഉടൻ മാറി താമസിക്കണമെന്നും അല്ലാത്തപക്ഷം അപകടമുണ്ടായാൽ തങ്ങൾ അവിടങ്ങളിൽ എത്താൻ സാധിക്കണമെന്നില്ലെന്നും ബഹാമാസ് നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി മേധാവി ഡോൺ കോർണിഷ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റു വീശാന്‍ സാധ്യതയുള്ള ഗ്രാന്‍ഡ് ബഹാമാസ് അടക്കമുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. 7 മീറ്റര്‍ വരെ ഉയരത്തില്‍ ആയിരിക്കും ഗ്രാന്‍ഡ് ബഹാമാസിൽ കാറ്റു വീശുകയെന്നും അധൃകൃതർ അറിയിച്ചു.
അമേരിക്കയെ വിറപ്പിക്കാന്‍ എത്തുന്ന ഡോറിയന്‍ ചുഴലിക്കാറ്റ് അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ ബഹാമാസില്‍ പ്രവേശിച്ചത് ഞായറാഴ്ച വൈകുന്നേരമാണ്. ഡോറിയൽ ഫ്ലോറിഡയിൽ എത്താനായെന്നും രണ്ട് ദിവസത്തിനകം ഫ്ലോറിഡിയിലെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത് വീശിയടിക്കുമെന്നും എൻഎച്ച്സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് പ്രകാരം ഫ്ലോറിഡ, നോര്‍ത്ത് കാരലീന, ജോർജിയ, കാലിഫോർണിയ എന്നിവിടങ്ങളില്‍നിന്നും ഇന്നലെ രാത്രിയോടെ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് അടിക്കുമെന്ന് ഉറപ്പായതിന്റെ പഞ്ചാത്തലത്തിൽ ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
