വാഷിംങ്ടണ്‍: ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കൻ തീരത്തേക്ക് , നീങ്ങുന്നതായി മുന്നറിയിപ്പ്. കാലാവസ്ഥാ കേന്ദ്രം സൗത്ത് കാരോനീലയിലേക്കാണ് നീങ്ങുന്നത്. അതീവ ജാഗ്രത നിർദേശം നൽകി. മണിക്കൂർ 105 മുതൽ 165 കിലോ മീറ്റ‌വരെ വേഗത്തിലാണ് കാറ്റു വീശുന്നത്. ബഹാമസ് ദ്വീപിൽ ചുഴലിക്കാറ്റിൽ പെട്ട്

ഇതുവരെ 20ലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ തീരമേഖലകളിൽ ചുഴലി വൻ നാശം വിതച്ചു. ഇതിനോടകം പതിനായിരത്തിലധികം വീടുകൾ തകർന്നെന്നാണ് കണക്ക്. സൗത്ത് കാരോലീനയിലും ജോർജിയയിലും വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്.