ഇന്നു നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റി മേയര്‍, വിര്‍ജീനിയ, ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകള്‍ ട്രംപിനും ഡമോക്രാറ്റിനും ഒരേപോലെ നിര്‍ണായകമാണ്. ത്രികോണ പോരാട്ടം നടക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യവുമാണ്.

വാഷിംഗ്ടണ്‍: അമേരിക്കയുടെ സാമ്പത്തീക തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയുടെ മേയര്‍ തെരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിനുളള ഫണ്ട് തടയുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്നു നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റി മേയര്‍, വിര്‍ജീനിയ, ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകള്‍ ട്രംപിനും ഡമോക്രാറ്റിനും ഒരേപോലെ നിര്‍ണായകമാണ്. ത്രികോണ പോരാട്ടം നടക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യവുമാണ്.

അഭിപ്രായ സര്‍വേകളില്‍ മേല്‍ക്കൈ നേടിയ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി പ്രചാരണത്തിലും ഏറെ മുന്നിലാണ്. മംദാനി വിജയിച്ചാല്‍ ട്രംപിനാകും ഏറ്റവും വലിയ തിരിച്ചടി. മംദാനി കമ്യൂണിസ്റ്റാണെന്ന പരാമര്‍ശമാണ് പ്രസിഡന്റ് ട്രംപ് തുടര്‍ച്ചയായി ഉന്നയിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ആരോപണം മംദാനി തന്നെ പലപ്പോഴും തള്ളിയിട്ടുണ്ട്. താനൊരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണറും ഡെമോക്രാറ്റുമായിരുന്ന ആന്‍ഡ്രൂ ക്യൂമോ സ്വതന്ത്രനായും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കര്‍ട്ടിസ് സ്ലിവയുമാണ മത്സര രംഗത്തുള്ള മറ്റുള്ളവര്‍. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിജയസാധ്യത മങ്ങിയ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ ക്യൂമോയ്ക്കുവേണ്ടിയാണ് ട്രംപ് വാദിക്കുന്നത്. ഒരു മോശം ഡെമോക്രാറ്റും ഒരു കമ്യൂണിസ്റ്റും മത്സരിച്ചാല്‍, താന്‍ എപ്പോഴും മോശം ഡെമോക്രാറ്റിനെ തെരഞ്ഞെടുക്കുമെന്നാണ് ട്രംപിന്റെ വിശദീകരണം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഉണ്ടായിരിക്കെ സ്വതന്ത്രന് പിന്തുണ പ്രഖ്യാപിച്ച ട്രംപിന്റെ നിലപാടും ചര്‍ച്ചയായി. 

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇടിവെന്ന് റിപ്പോർട്ട്

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇടിവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉപരോധത്തിന് ശേഷം ഇന്ത്യൻകമ്പനികളും എണ്ണ വാങ്ങുന്നതിൽ കുറവ് വരുത്തിയെന്നാണ് റിപ്പോർട്ട്. അതേ സമയം എണ്ണ വാങ്ങുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. റോസ് നെഫ്റ്റ്, ലൂക്കോയിൽ എന്നീ റഷ്യൻ കമ്പനികളിൽ നിന്നുമാണ് ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങിയിരുന്നത്. എന്നാൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഈ കമ്പനികളിൽ നിന്നും എണ്ണ വാങ്ങുന്നതിൽ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.