Asianet News MalayalamAsianet News Malayalam

'സ്ഥിതിഗതികള്‍ അതീവ ഗുരുതരം, ഇന്ത്യയിലെ പ്രതിഷേധങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം': ഇമ്രാന്‍ഖാന്‍

ബഹുസ്വരത ആഗ്രഹിക്കുന്നവരാണ് ഇന്ത്യയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും ഇമ്രാന്‍

imran khan comments on caa
Author
Islamabad, First Published Dec 21, 2019, 5:25 PM IST

ഇസ്ലാമാബാദ്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്ത്. ഇന്ത്യയിലെ പ്രതിഷേധങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ  ഇടപെടൽ ആവശ്യപ്പെട്ടാണ് ഇമ്രാൻ രംഗത്തെത്തിയത്. ഇന്ത്യയിലെ സ്ഥിതിഗതികൾ അതീവ ഗൗരവതരമെന്ന് ചൂണ്ടികാണിക്കാനും ഇമ്രാൻ ശ്രമിച്ചിട്ടുണ്ട്.

 

ബഹുസ്വരത ആഗ്രഹിക്കുന്നവരാണ് ഇന്ത്യയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു.

നേരത്തെ മലേഷ്യല്‍ പ്രധാനമന്ത്രി മഹാതിർ മുഹമ്മദും പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഒരു പ്രശ്നവുമില്ലാതെ എഴുപത് വർഷമായി ഒന്നിച്ചു ജീവിക്കുന്നവരെ നിയമം പുതുക്കി ഇപ്പോൾ രണ്ടു തട്ടിലാക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നായിരുന്നു ക്വലാലംപുർ ഉച്ചകോടിക്കിടെ മഹാതിർ ചോദിച്ചത്. പൗരത്വ ഭേദ​ഗതി ആഭ്യന്തരകാര്യമാണെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ മറുപടി. 

Follow Us:
Download App:
  • android
  • ios