ഇരു രാജ്യങ്ങളും എല്ലാവർഷവും തുടക്കം തന്നെ തടവുകാരുടെ പട്ടിക കൈമാറണമെന്ന് ധാരണയുണ്ട്
ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി. 462 പേരുടെ പട്ടികയാണ് ഇന്ത്യ കൈമാറിയത്. ഇവരിൽ 81 പേർ മത്സ്യത്തൊഴിലാളികളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 266 പേരുടെ പട്ടികയാണ് പാക്കിസ്ഥാൻ കൈമാറിയത്. ഈ പട്ടികയിൽ 217 പേർ മത്സ്യത്തൊഴിലാളികളാണ്. ഇരു രാജ്യങ്ങളും എല്ലാവർഷവും തുടക്കം തന്നെ തടവുകാരുടെ പട്ടിക കൈമാറണമെന്ന് ധാരണയുണ്ട്. ഇത് പ്രകാരമാണ് പുതുവത്സരദിനത്തിൽ തന്നെ ഇന്ത്യയും പാക്കിസ്ഥാനും അങ്ങോട്ടുമിങ്ങോട്ടും തടവുകാരുടെ പട്ടിക കൈമാറിയത്.
Year Ender 2024: അസ്ഥിരതകൾ അവസാനിക്കാത്ത വര്‍ഷം; 2024-ൽ ലോകം ശ്രദ്ധിച്ച അഞ്ച് ആഭ്യന്തര കലഹങ്ങൾ
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി എന്നതാണ്. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു. 'തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്.' - മുഖ്യമന്ത്രി പറഞ്ഞു. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ലെന്നും രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കും വിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളം മിനി പാകിസ്ഥാൻ ആണെന്ന മാഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്‍താവന ശരിയല്ലെന്ന് വ്യക്തമാക്കി മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. നിതേഷ് റാണയുടെ പ്രസ്താവനയെ പൂർണ്ണമായും തള്ളുകയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന അംഗീകരിക്കില്ലെന്നും അങ്ങനെ ആര് പറഞ്ഞാലും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേരളം മിനി പാക്കിസ്ഥാൻ ആണെന്നും അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നുമായിരുന്നു റാണെയുടെ പരാമർശം.
