Asianet News MalayalamAsianet News Malayalam

'ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ, സൗമ്യയുടെ മരണത്തില്‍ അനുശോചിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടിയുള്ള നിർണ്ണായക യുഎൻ രക്ഷാസമിതി യോഗം ചേരുകയാണ്.
യോഗത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു.

india express their contempt over Israel Palestine conflict
Author
Gaza, First Published May 16, 2021, 11:45 PM IST

ഗാസ: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇസ്രായേലും-പലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു. സൗമ്യയുടെ മരണത്തിലും ഇന്ത്യ അനുശോചനം ഏര്‍പ്പെടുത്തി. ഇസ്രായേല്‍ ആക്രമണത്തില്‍ പലസ്തീനില്‍ 46 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഗാസയില്‍ മരണസംഖ്യ 188 ആയി. 

പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടിയുള്ള നിർണ്ണായക യുഎൻ രക്ഷാസമിതി യോഗം ചേരുകയാണ്. യോഗത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു. പലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായും ബൈഡൻ ഫോണിൽ സംസാരിച്ചു. ഗാസയിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം തുടരുകയാണ്. 

അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ ബോംബിട്ട് തകർത്ത ഇസ്രായേലിന്‍റെ നടപടിയിൽ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ഇന്നലെയാണ് ​ഗാസയിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകൾ പ്രവർത്തിച്ചിരുന്ന മന്ദിരം ഇസ്രായേൽ വ്യോമസേന ബോംബിട്ടു തകർത്തത്. അൽജസീറ, എപി, എഎഫ്പി ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്ത രിപ്പണമായത്. കെട്ടിടം ഹമാസ് ആക്രമണത്തിന് മറയാക്കിയെന്ന് ഇസ്രായേൽ ആരോപിക്കുന്നു.

Follow Us:
Download App:
  • android
  • ios