അമേരിക്കയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

ദില്ലി: പൗരത്വ നിയമ ഭേദഗതിയിൽ അമേരിക്കയുടെ പ്രതികരണത്തിനെതിരെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. പൗരത്വ നിയമഭേദഗതിയിൽ അമേരിക്കയുടെ നിലപാട് തള്ളിക്കളഞ്ഞ ഇന്ത്യ, അമേരിക്കയുടെ പ്രതികരണം അനാവശ്യമായിരുന്നെന്നും അറിയിച്ചു. അമേരിക്കയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

ഗുരുവായൂരിൽ കുഞ്ഞിന് ചികിത്സ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു, പിന്നാലെ മന്ത്രി ഇടപെട്ടു; ചികിത്സ റെഡി

സി എ എയിൽ അമേരിക്കയുടെ പ്രസ്താവന അനാവശ്യവും അസ്ഥാനത്തുള്ളതും തെറ്റായതുമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. സി എ എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം വിവരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം