അമേരിക്കയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഇന്ത്യന്‍-അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. 

ഫിലാഡല്‍ഫിയ: സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് ചാടുന്നതിനിടെ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തില്‍ നിന്ന് വീണ് ഇന്ത്യന്‍-അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. ഡ്രെക്സല്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥിയായ വിവേക് സുബ്രഹ്മണിയാണ് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ജനുവരി 11നായിരുന്നു സംഭവം. ഫിലാഡല്‍ഫിയയിലെ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിന്‍റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് ചാടുന്നതിനിടെ കാല്‍വഴുതി വീണാണ് മരണം സംഭവിച്ചത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ വിവേകും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറ‍ഞ്ഞതായി മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. വിവേകിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു