മൈസൂരു: മൈസൂരുവിലെ ബിലിക്കെരെയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കണ്ണൂർ ചെമ്പൻതൊട്ടി സ്വദേശി മാത്യു, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകൻ ജിൽസണെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇവരുടെ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.