Asianet News MalayalamAsianet News Malayalam

അമേരിക്കൻ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി

പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും.

indian origin Kamala Harris will be the Democrats candidate in US Vice-President Post
Author
Washington D.C., First Published Aug 12, 2020, 6:23 AM IST

വാഷിംഗ്ടൺ: നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജ കമല ഹാരിസ്ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും.

കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ജോ ബൈഡൻ തന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ഭരണമികവുകൊണ്ടും നേതൃപാടവം കൊണ്ടും സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവെന്നാണ് ബൈഡൻ കമലയെ വിശേഷിപ്പിച്ചത്. 1960 കളിൽ തമിഴ്നാട്ടിൽ നിന്നും അമേരിക്കയിലെത്തിയ  കാൻസര്‍ ഗവേഷക ശ്യാമളാ ഗോപാലിന്‍റെയും ജമേക്കൻ വംശജൻ ഡോണൾ ഹാരിസിന്‍റെയും മകളായ കമലാഹാരിസ് അഭിഭാഷക കൂടിയാണ്. 

Follow Us:
Download App:
  • android
  • ios