Asianet News MalayalamAsianet News Malayalam

വീട്ടുജോലിക്കാരിയെ മർദ്ദിച്ചുകൊന്ന കേസിൽ ഇന്ത്യൻ വംശജയ്ക്ക് സിങ്കപ്പൂരിൽ ജയിൽ ശിക്ഷ

2016 ജൂലൈയിൽ ആണ്  24കാരിയായ മ്യാൻമാർ സ്വദേശി പ്യാങ് ങ്കെയ്യ ഡോൺ കൊല്ലപ്പെട്ടത്. 

Indian origin woman jailed in Singapore for beating maid to death
Author
Singapore, First Published Jun 22, 2021, 6:28 PM IST
  • Facebook
  • Twitter
  • Whatsapp

സിങ്കപ്പൂർ: ഇന്ത്യൻ വംശജയായ 41കാരിയെ ജയിലിലടച്ച് സിങ്കപ്പൂർ കോടതി. തന്റെ വീട്ടിൽ ജോലി ചെയ്ത സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ചുകൊന്ന കേസിലാണ് ഇന്ത്യൻ വംശജയും സിങ്കപ്പൂർ പൗരത്വവുമുള്ള ​ഗായത്രി മുരു​ഗയ്യന് ജയിൽ ശിക്ഷ വിധിച്ചത്. 28 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 30 വർഷത്തെ ജയിൽ ശിക്ഷയാണ് ​ഗായത്രിക്ക് സിങ്കപ്പൂർ കോടതി വിധിച്ചിരിക്കുന്നത്.

2016 ജൂലൈയിൽ ആണ്  24കാരിയായ മ്യാൻമാർ സ്വദേശി പ്യാങ് ങ്കെയ്യ ഡോൺ കൊല്ലപ്പെട്ടത്. 2015 മെയ് മുതൽ 14 മാസമാണ് ഇവ‍ർ ​ഗായത്രിയുടെ വീട്ടിൽ ജോലി ചെയ്തത്. ചൂല്, ഇരുമ്പ് ​ദണ്ഡ് അടക്കമുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് ​ഗായത്രി പ്യാങിനെ മ‍ർദ്ദിച്ചിരുന്നു. 

മുടി പിടിച്ച് വലിക്കുകയും ഒരു ഘട്ടത്തിൽ ഇരുമ്പ് ദണ്ഡുകൊണ്ട് കൈ പൊള്ളിക്കുകയും ചെയ്തിരുന്നു. എങ്ങനെയാണ് കൊല്ലപ്പെട്ട പ്യാങ് ക്രൂരമർ​ദ്ദനം ഏറ്റുവാങ്ങിയതെന്നത് ഞെട്ടിക്കുന്നതാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടയിൽ ജഡ്ജി സീ കീ ഊൻ പറഞ്ഞു. ​ഗായത്രിയുടെ ഭർത്താവിനും അമ്മയ്ക്കുമെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios