പിസ ഡെലിവറി ഏജന്റായ ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽവിവരങ്ങൾ പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.
വാഷിങ്ടൺ/ന്യൂഡൽഹി: ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ഗുർദീപ് സിങ്(28) ആണ് ന്യൂയോർക്കിൽവെച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
പിസ ഡെലിവറി ഏജന്റായ ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽവിവരങ്ങൾ പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.
13 വർഷം മുൻപാണ് വായ്പയെടുത്ത് മകൻ യുഎസിലേക്ക് പോയതെന്ന് പിതാവ് പ്യാരാലാൽ പറഞ്ഞു. വലിയ കടബാധ്യതകളുമായാണ് മകൻ യുഎസിലേക്ക് പോയത്. അവിടെ എത്തിയശേഷവും ഒരുപാട് ദുരിതം അനുഭവിച്ചു. കുടുംബത്തിന് താങ്ങാനാകാനായി മകൻ രാവും പകലും ജോലിചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
ഗുർദീപിന്റെ മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ഇവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.