സിലിക്കൺ വാലിയിൽ മൈക്രോസോഫ്റ്റിലെ ജീവനക്കാരനായ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
സിലിക്കൺ വാലി: സിലിക്കൺ വാലിയിലെ മൈക്രോസോഫ്റ്റിന്റെ മൈക്രോസോഫ്റ്റിന്റെ മരിച്ച നിലയിൽ കണ്ടെത്തി. മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രതീക് പാണ്ഡെ (35) ആണ് മരിച്ചത്. ഓഗസ്റ്റ് 19 ന് വൈകിട്ട് ഓഫീസിൽ പോയ ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കമ്പനി പ്രതികരിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് പ്രൊഡക്ട് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ക്ലൗഡ്, എഐ വിഭാഗം മേധാവി സ്കോട്ട് ഗുത്രിക്കാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നത്. അമേരിക്കയിലെ സാൻജോസ് സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയാണ്. വാൾമാർട്ട്, ആപ്പിൾ കമ്പനികളിൽ മുൻപ് ജോലി ചെയ്ത ഇദ്ദേഹം 2020 ലാണ് മൈക്രോസോഫ്റ്റിനൊപ്പം ചേർന്നത്. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
മരണ വിവരമറിഞ്ഞ് ഓഗസ്റ്റ് 20 ന് പുലർച്ചെ 2 മണിയോടെ പോലീസ് സംഭവസ്ഥലത്ത് എത്തിയെന്നാണ് മൗണ്ടെയ്ൻ വ്യൂ പൊലീസ് പ്രതികരിച്ചത്. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

