നരേന്ദ്ര മോദിയുമായി ജി 20 ഉച്ചകോടിക്കിടെ ജപ്പാനില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധനവ് അംഗീകരിക്കാനാകില്ലന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
നരേന്ദ്ര മോദിയുമായി ജി 20 ഉച്ചകോടിക്കിടെ ജപ്പാനില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന യു എസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ വര്‍ധിപ്പിച്ചത്. 28 ഇനം ഉത്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍ തീരുവ ഉയര്‍ത്തിയത്.
