ഇറാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേൽ. കരാര്‍ നിലവിൽ വന്നതിന് ശേഷം മിസൈൽ തൊടുത്തുവെന്ന് ആരോപണം. 

ടെഹ്റാൻ: വീണ്ടും ആക്രമണമെന്ന് സൂചന. ഇറാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേൽ. കരാര്‍ നിലവിൽ വന്നതിന് ശേഷം ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തുവെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഇസ്രയേൽ പ്രതിരോധ മന്ത്രി തിരിച്ചടിക്കാൻ നിര്‍ദേശം നൽകി. ഇറാൻ കരാര്‍ ലംഘിച്ച സാഹചര്യത്തിൽ കടുത്ത തിരിച്ചടി ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇസ്രയേൽ നഗരങ്ങളിൽ അപായ സൈറണ്‍ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേൽ തിരിച്ചടിക്കാനൊരുങ്ങുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 

Asianet News Live | Iran Israel Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News