തിങ്കളാഴ്ച രാവിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള സിസ്റ്റാൻ-ബലൂചെസ്ഥാൻ പ്രവിശ്യയിലെ സഹെദാൻ എന്നയിടത്തെ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത് 

ടെഹ്റാന്‍: പന്ത്രണ്ട് പേരുടെ വധശിക്ഷ ഒന്നിച്ച് നടപ്പിലാക്കി ഇറാന്‍. തെക്കുകിഴക്കൻ ഇറാനിലെ (Iran) ജയിലിലാണ് 12 തടവുകാരെ കൂട്ടത്തോടെ വധ ശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇതില്‍ 11 പുരുഷന്മാരുടെ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വാര്‍ത്ത പുറത്തുവിട്ട എൻ‌ജി‌ഒ ചൊവ്വാഴ്ച ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചത്.

തിങ്കളാഴ്ച രാവിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള സിസ്റ്റാൻ-ബലൂചെസ്ഥാൻ പ്രവിശ്യയിലെ സഹെദാൻ എന്നയിടത്തെ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത് എന്നാണ് നോര്‍വേ ആസ്ഥാനമാക്കിയ ഐഎച്ച്ആർ വെളിപ്പെടുത്തുന്നവര്‍. ഇവരില്‍ ആറുപേര്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരും. ബാക്കിയുള്ളവര്‍ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. 

അവരെല്ലാം ബലൂച്ച് വംശീയ ന്യൂനപക്ഷത്തിലെ അംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. സുന്നി മുസ്ലീംങ്ങളാണ് ബലൂച്ച് വംശജര്‍. ഇറാന്‍ ഷിയ ഭൂരിപക്ഷ രാജ്യമാണ്. അതേ സമയം ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയവര്‍ക്ക് കോടതി മുന്‍പ് വധശിക്ഷ വിധിച്ചതായി ആഭ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ഇറാനിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഐഎച്ച്ആര്‍ പറയുന്നത്.

വധശിക്ഷയ്ക്ക് വിധേയായ സ്ത്രീ ഗാർഗിജ് എന്ന കുടുംബപ്പേരിലാണ് അറിയപ്പെടുന്നത്. ഇവരുടെ മുഴുവന്‍ പേര് ലഭ്യമല്ല. ഇവര്‍ ഭർത്താവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 2019 ലാണ് ജയിലില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…

ഇറാനിലെ വംശീയ-മത ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ കുർദുകൾ, തെക്കുപടിഞ്ഞാറ് അറബികൾ, തെക്കുകിഴക്ക് ബലൂച്ച് എന്നിവര്‍ ഇറാന്‍ ഭരണകൂടം നിരന്തരം വധശിക്ഷകൾ നല്‍കുന്നുവെന്നണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം, 2021 ല്‍ ഇറാനില്‍ നടന്ന വധശിക്ഷകളിൽ 21 ശതമാനം ബലൂച് തടവുകാരാണ്, അതേസമയം ഈ വിഭാഗക്കാര്‍ ഇറാനിലെ ജനസംഖ്യയുടെ 2-6 ശതമാനം മാത്രമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 

ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശം, അപലപിച്ച് തുർക്കിയും