ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ലോകം യുദ്ധഭീതിയിലാണ്.ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളെ താമസക്കാർ സംരക്ഷിത ബങ്കറുകളിൽ തന്നെ തുടരണമെന്നും മുന്നറിയിപ്പ് ലഭിച്ചാൽ മാത്രം സ്ഥലം മാറണമെന്നും ഇസ്രയേൽ സൈന്യം.

ടെൽഅവീവ്: ഇറാനിയൻ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കിടരുതെന്ന് ഇസ്രയേൽ സൈന്യം. ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളെ താമസക്കാർ സംരക്ഷിത ബങ്കറുകളിൽ തന്നെ തുടരണമെന്നും മുന്നറിയിപ്പ് ലഭിച്ചാൽ മാത്രം സ്ഥലം മാറണമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാൻ വീണ്ടും ആക്രമണം ആരംഭിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് സൈന്യത്തിൻ്റെ മുന്നറിയിപ്പ്. ഗൾഫ് രാഷ്ട്രങ്ങളിൽ ഇറാന്റെ പ്രത്യാക്രമണം തുടരുകയാണ്. ദുബായിൽ വീണ്ടും സ്ഫോടനം ഉണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ ബുർജ് അൽ അറബിൽ അടക്കം ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു.

മൂന്നാം ലോക മഹായുദ്ധത്തിലേക്കോ?

ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം യുദ്ധം തുടങ്ങിയതോടെ ലോകം യുദ്ധഭീതിയിലാണ്. ലോകം മൂന്നാം ലോക യുദ്ധത്തിവേക്ക് പോകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇസ്രയേലിനൊപ്പം അമേരിക്കയും കൂടി ചേർന്നതോടെയാണ് രാജ്യങ്ങൾ തമ്മിൽ വിഘടിച്ചത്. ഇസ്രായേലിനും അമേരിക്കക്കും പൂർണപിന്തുണയുമായി ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ അടക്കം ലോക രാജ്യങ്ങൾ രം​ഗത്തെത്തി. തങ്ങൾ അക്രമിക്കപ്പെട്ടതോചെ ഗൾഫ് രാജ്യങ്ങളാകെ ഇറാനെതിരെ നിരന്നു. ഇറാനൊപ്പം പിന്തുണയുമായി റഷ്യയും ചൈനയും രം​ഗത്തെത്തി. സിറിയ, ഇറാഖ്, യെമൻ, ലെബനോൺ അടക്കം മധ്യപൂർവേഷ്യൻ രാജ്യങ്ങളും ഇറാന് പിന്തുണ അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ നൽകി പാകിസ്ഥാനും രം​ഗത്തെത്തി.

ഗൾഫ് മേഖലയിൽ നിന്നുള്ള വിമാനസർവീസുകൾ നിശ്ചലം

ഇന്ന് രാജ്യത്ത് 444 സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കി. കരിപ്പൂരിൽ നിന്ന് 21 സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് വിമാനകന്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. വിമാന സർവീസുകൾ നിലച്ചതോടെ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്.