Asianet News MalayalamAsianet News Malayalam

യുദ്ധം ചെയ്യാൻ അമേരിക്കയ്ക്ക് ധൈര്യമില്ലെന്ന് ഇറാൻ, യുദ്ധഭീതിയിൽ ലോകം

അ​മേ​രി​ക്കയെ ആക്രമിച്ചാല്‍  ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട 52 കേ​ന്ദ്ര​ങ്ങ​ളെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്‍റെ  ഭീഷണി. 

iran says america is afraid of war
Author
Washington, First Published Jan 5, 2020, 3:07 PM IST

വാഷിംഗ്‍ടണ്‍: പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്. അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സേന തുറന്നടിച്ചു. ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്‍റെ പ്രതികരണം. 

അ​മേ​രി​ക്കയെ ആക്രമിച്ചാല്‍  ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട 52 കേ​ന്ദ്ര​ങ്ങ​ളെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്‍റെ  ഭീഷണി. വ​ള​രെ ​വേ​ഗ​ത്തി​ലും അ​തി​ശ​ക്ത​വു​മാ​യ ആ​ക്ര​മ​ണ​മാ​കും ഉ​ണ്ടാ​കു​ക​യെ​ന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചി​ല​ത് ഇ​റാ​നും ഇ​റാ​ൻ സം​സ്കാ​ര​ത്തി​നും ത​ന്നെ​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ടെ​ഹ്‌​റാ​ൻ യു​എ​സി​നെ ആ​ക്ര​മി​ച്ചാ​ൽ ഇ​വ​യെ വ​ള​രെ വേ​ഗ​ത്തി​ലും ക​ഠി​ന​മാ​യും ബാ​ധി​ക്കും- ട്രം​പ് ട്വീ​റ്റ് ചെ​യ്തു. 

അതേസമയം ഇറാനി ജ​ന​റ​ല്‍ കാസ്സിം  സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിന് തിരിച്ചടി നല്‍കും എന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അതിന് വ്യക്തമായ സൂചനകള്‍ നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച്  യുദ്ധം വരുന്നതിന്‍റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.  എഴുത്തുകാരനും അറബ് മാധ്യമ പ്രവര്‍ത്തകനുമായ ഹസന്‍ ഹസന്‍ ഇത് വലിയ യുദ്ധത്തിന്‍റെ സൂചനയാണ് എന്ന് ദൃശ്യങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തു.

Read More: 'ചുവപ്പ് കൊടി ഉയര്‍ന്നു; വലിയ യുദ്ധം വരുന്നു' : ലോകത്തിന്‍റെ കണ്ണ് ഇറാനിലേക്ക്...

 

Follow Us:
Download App:
  • android
  • ios