ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സൈനിക നടപടി വിജയിക്കില്ലെന്നും ഹോർമുസിലെ സൈനിക നടപടി അപകടകരവും ചെലവേറിയതുമാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് നൽകിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെഹ്റാൻ: ഇറാൻ യുദ്ധം കടുപ്പിക്കുന്നതായി റിപ്പോർട്ട്. ഹോർമുസിന് അപ്പുറത്തേക്ക് സമുദ്ര ഉപരോധം വ്യാപിപ്പിക്കാൻ ഇറാൻ നീക്കം നടത്തുന്നു. ഹോർമുസിന് പിന്നാലെ തന്ത്ര പ്രധാനമായ ബാബ് എൽ-മാൻഡേബ് കടലിടുക്ക് ഇറാൻ ലക്ഷ്യമിടുന്നു. ബാബ് എൽ-മാൻഡേബിൻ്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അറിയിച്ചു. ആഗോള സമുദ്രപാതയിലെ സുപ്രധാന മേഖലയാണ് ബാബ് എൽ-മാൻഡേബ് കടലിടുക്ക്. ഇറാൻ നിയന്ത്രണം ഏറ്റെടുത്താൽ സൂയസ് കനാൽ കടന്നുവരുന്ന കപ്പലുകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാനാകില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള സൈനിക നടപടി വിജയിക്കില്ലെന്നും ഹോർമുസിലെ സൈനിക നടപടി അപകടകരവും ചെലവേറിയതുമാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് നൽകിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.