സാമ്പത്തിക യുദ്ധത്തിൽ പങ്കാളികൾ ആകരുതെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്. ഒരു തുള്ളി എണ്ണ പോലും പേർഷ്യൻ ഗൾഫ് മേഖല വഴി പുറത്തേക്ക് പോകില്ലെന്നാണ് ഭീഷണി. എല്ലാ എണ്ണ കയറ്റുമതി മാർഗങ്ങളും തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ടെഹ്റാൻ: സാമ്പത്തിക യുദ്ധം തുടങ്ങിയാൽ മേഖലയിൽ അമേരിക്കയുടെ ക്യാമ്പുകൾ ആക്രമിക്കുമെന്ന് ഇറാൻ. സാമ്പത്തിക യുദ്ധത്തിൽ പങ്കാളികൾ ആകരുതെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്. ഒരു തുള്ളി എണ്ണ പോലും പേർഷ്യൻ ഗൾഫ് മേഖല വഴി പുറത്തേക്ക് പോകില്ലെന്നാണ് ഭീഷണി. എല്ലാ എണ്ണ കയറ്റുമതി മാർഗങ്ങളും തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ, സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്യുകയാണ് ഇറാനും പാകിസ്ഥാനും.

അമേരിക്ക സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ, സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള വഴികൾ ഒമാനും ഇറാനും ചർച്ച ചെയ്തു. ഇരു രാഷ്ട്രങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചു. ചർച്ചകൾ പുനരരാംഭിക്കാനുള്ള ഉപാധികൾ ചർച്ചയായെന്ന് ഒമാനും ഇറാനും ഒരുപോലെ സ്ഥിരീകരിച്ചു. ഹോർമുസിലെ നാവിക ഗതാഗതവും ചർച്ചയായി. എല്ലാ വിഭാഗത്തിന്റെയും താൽപര്യം സംരക്ഷിച്ച് സമാധാനപൂർണമായ പരിഹാരത്തിനാണ് ശ്രമമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചർച്ചകൾ തുടരേണ്ടത് അനിവാര്യമെന്ന് നേതാക്കൾ അടിവരയിട്ടു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചിയുമാണ് ടെലിഫോണിൽ ചർച്ചകൾ നടത്തിയത്.