ഇറാൻ നാവികസേനയുടെ പരിശീലനക്കപ്പലായ ഖാർഗ് നടുക്കടലിൽ തീപിടിച്ച് മുങ്ങിയതായി സ്ഥിരീകരണം

ടെഹ്റാൻ: ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നടുക്കടലിൽ തീപിടിച്ച് മുങ്ങി. ഒമാൻ ഉൾക്കടലിലാണ് സംഭവം നടന്നത്. എന്നാൽ അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പുലർച്ചെ രണ്ടരയ്ക്കാണ് തീപടർന്നത്. ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഖാർഗ് എന്ന പരിശീലന കപ്പലാണ് കത്തിയത്. ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്തായിരുന്നു അപകടം. കഴിഞ്ഞ വർഷം ഇതേ ഭാഗത്ത് ഇറാന്റെ യുദ്ധക്കപ്പൽ ഇറാന്റെ തന്നെ മിസൈൽ ഏറ്റു തകർന്നിരുന്നു. പരിശീലനത്തിനിടെ ഉണ്ടായ അന്നത്തെ അപകടത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചത്.