ഗാന്ധിജി പ്രചോദനം; പണവും മൊബൈലും കമ്പ്യൂട്ടറും ഉപയോഗിക്കില്ല, അഞ്ചക്ക ശമ്പളം ഉപേക്ഷിച്ചു, യുവാവിന്റെ ജീവിതം
1979ൽ അയർലണ്ടിലാണ് മാർക്ക് ബോയിൽ ജനിച്ചത്. ഗാൽവേ-മയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിസിനസിൽ ബിരുദം നേടി. 2002-ൽ യുകെയിലേക്ക് താമസം മാറി.

ഗാന്ധിജിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പണവും മൊബൈൽ ഫോൺ അടക്കമുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കാതെ 15 വർഷമായി യുവാവിന്റെ ജീവിതം. 'ദ മണിലെസ് മാൻ' എന്നറിയപ്പെടുന്ന ഐറിഷ് എഴുത്തുകാരനായ മാർക്ക് ബോയിലാണ് കഴിഞ്ഞ 15 വർഷമായി പണം ഉപയോഗിക്കാതെ ജീവിക്കുന്നത്. ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിൽ കോളമിസ്റ്റാണ് ബോയിൽ. കൂടാതെ 2008 നവംബർ മുതൽ പണവും സാങ്കേതിക വിദ്യകളും ഇല്ലാതെ ജീവിക്കുന്നതിന്റെ അനുഭവങ്ങളെക്കുറിച്ചും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
1979ൽ അയർലണ്ടിലാണ് മാർക്ക് ബോയിൽ ജനിച്ചത്. ഗാൽവേ-മയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിസിനസിൽ ബിരുദം നേടി. 2002-ൽ യുകെയിലേക്ക് താമസം മാറി. ബ്രിസ്റ്റോളിൽ നല്ല ശമ്പളമുള്ള ജോലിയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, 2007 ൽ ഒരു രാത്രിയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തന്റെ ഹൗസ്‌ബോട്ടിൽ ആളുകളുമായി തത്ത്വചിന്തയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബോയിൽ. ഈ സമയത്ത്, പണമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് മനസ്സിലായി. അങ്ങനെയാണ് പണം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യരുതെന്ന് തീരുമാനമെടുത്തത്. മാർക്ക് തന്റെ വിലകൂടിയ ഹൗസ് ബോട്ട് വിറ്റ് പഴയ കാരവാനിൽ താമസം തുടങ്ങി. തുടക്കത്തില് പ്രശ്നങ്ങൾ നേരിട്ടു. പിന്നീട് ചായയും കാപ്പിയും മറ്റ് സൗകര്യങ്ങളും ഉപേക്ഷിച്ചു.
പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അതിനുശേഷം തനിക്ക് അസുഖം വന്നിട്ടില്ലെന്നും ഡോക്ടർമാരുടെ സേവനം ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു. പണത്തോടൊപ്പം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങി
ആധുനിക സാങ്കേതിക വിദ്യകൾ പൂർണമായി ഉപേക്ഷിച്ചു. പഴയ ജീവിതത്തിന് പകരം ഭാവിയെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും ബോയിൽ പറഞ്ഞു. ഗാന്ധിജിയാണ് തന്റെ പ്രചോദനം. തന്റെ ജീവിതത്തെ മാറ്റിമറിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിത ആസ്പദമാക്കിയുള്ള 'ഗാന്ധി' എന്ന സിനിമ താൻ ഡിഗ്രിയുടെ അവസാന വർഷത്തിൽ കണ്ടിരുന്നുവെന്ന് ബോയ്ൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്.