ആക്രമണം നിര്‍ത്തില്ല, തുടരുക തന്നെ ചെയ്യുമെന്നും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താനും കലാപം ഉണ്ടാക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. 

മേരിലാന്‍റ്: യുഎസിലെ മേരിലാന്‍റില്‍ ട്രക്കുപയോഗിച്ച് കാല്‍നടയാത്രക്കാരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐഎസ് ഭീകരന്‍ പിടിയില്‍. നൂറുകണക്കിന് ആളുകള്‍ എത്തുന്ന മേരിലാന്‍റിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ട്രക്ക് ഉപയോഗിച്ച് ആക്രമണം നടത്താന്‍ പ്രതി ആസൂത്രണം ചെയ്തത്. 28-കാരനായ റോണ്ടെല്‍ ഹെന്‍റ്റിയാണ് പിടിയിലായത്. മോഷ്ടിച്ച ട്രക്കുമായാണ് ഇയാള്‍ ആക്രമണത്തിന് തയ്യാറെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28-നാണ് ഹെന്‍ററിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മോഷ്ടിച്ച ട്രക്കും പൊലീസ് പിടിച്ചെടുത്തു. ഐഎസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ പരമാവധി ആളുകളെ വധിക്കാനാണ് പദ്ധതി ഇട്ടിരുന്നതെന്നും കേസിന്‍റെ വാദത്തിനിടെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. 

ആക്രമണം നിര്‍ത്തില്ല, തുടരുക തന്നെ ചെയ്യുമെന്നും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താനും കലാപം ഉണ്ടാക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളുടെ മാനസിക നില പരിശോധിച്ച ശേഷം എഫ്ബിഐയുടെ കസ്റ്റഡിയില്‍ വിട്ടതായി അധികൃതര്‍ അറിയിച്ചു.