Asianet News MalayalamAsianet News Malayalam

അഫ്ഗാനിലെ മുസ്ലിം പള്ളിയിലെ ചാവേര്‍ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് ചാവേര്‍ ആക്രമണം നടന്നത്. പ്രാര്‍ത്ഥനക്കെത്തിയവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടെന്ന് കുന്ദൂസ് പ്രവിശ്യ ഡെപ്യൂട്ടി പൊലീസ് ഓഫിസര്‍ മുഹമ്മദ് ഒബൈദ പറഞ്ഞു.
 

Islamic State claims responsibility for Afghanistan mosque attack
Author
Kabul, First Published Oct 9, 2021, 9:05 AM IST

കാബൂള്‍: അഫ്ഗാനിലെ (Afghanistan) കുന്ദൂസില്‍ (Kunduz) ഷിയാ പള്ളിയില്‍ (shia mosque) നടന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ(suicide attack)  ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് (ISIS) ഏറ്റെടുത്തു. ആക്രമണത്തില്‍ 100ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് ചാവേര്‍ ആക്രമണം നടന്നത്. പ്രാര്‍ത്ഥനക്കെത്തിയവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടെന്ന് കുന്ദൂസ് പ്രവിശ്യ ഡെപ്യൂട്ടി പൊലീസ് ഓഫിസര്‍ മുഹമ്മദ് ഒബൈദ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ആരും ഏറ്റെടുത്തിരുന്നില്ല. 

കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനില്‍ വ്യാവസായികമായി ഏറെ പ്രധാന്യമുള്ള നഗരമാണ് കുന്ദുസ്. 

ന്യൂനപക്ഷമായ ഷിയാക്കള്‍ക്കെതിരെ ഭീകരവാദികളുടെ ആക്രമണം നടക്കാറുണ്ട്. അഫ്ഗാന്‍ ജനസംഖ്യയില്‍ 20 ശതമാനമാണ് ഷിയാ മുസ്ലീങ്ങള്‍. ഹസാരയിലാണ് ഭൂരിപക്ഷം ഷിയാക്കളും താമസിക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. 2017 ഒക്ടോബറില്‍ ഷിയാ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 56 പേരാണ് കൊല്ലപ്പെട്ടത്.
 

Follow Us:
Download App:
  • android
  • ios