Asianet News MalayalamAsianet News Malayalam

126 സെനികരെ ഹമാസ് ബന്ദികളാക്കി, സ്ഥിരീകരിച്ച് ഇസ്രയേൽ

അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതിൽ 126 സൈനികരുണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റു വിവരങ്ങളോ സ്ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല.

Israel confirms 126 people being held hostage by Hamas nbu
Author
First Published Oct 15, 2023, 11:52 PM IST

ടെൽഅവീവ്: 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതിൽ 126 സൈനികരുണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗർഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേൽ കരുതുന്നത്. ഗാസയിൽ കടന്ന് സൈനിക നടപടി ഉടനുണ്ടാകുമെന്നും, വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ഇസ്രയേൽ ആവർത്തിച്ചു. അതേസമയം, വടക്കൻ ഗാസയിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവർത്തിച്ച ഇസ്രയേൽ കരയുദ്ധം ഉടനെന്ന് മുന്നറിയിപ്പും നൽകി. ഗാസയിൽ മരണ സംഖ്യ 2300 കടന്നു.

ലബനോൻ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടു. അതിർത്തി ഗ്രാമമായ നർഹയ്യ പട്ടണത്തോട് ചേർന്ന സ്തൂല ഗ്രമത്തിലാണ് റോക്കറ്റ് പതിച്ചത്. മൂന്ന് പേർക്ക് മാരകമായി പരിക്കേറ്റു. തിരിച്ചടിയായി ലബനോനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റ് ആക്രമണം നടത്തി. അതിർത്തിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും, വന്നാല്‍ വെടിവെച്ചിടുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്രയേൽ ആക്രമണത്തിൽ ആലപ്പോ വിമാനത്താവളം തകർന്നതായി സിറിയ ആരോപിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം ആക്രമണത്തിൽ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അതേസമയം, ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. മരണ സംഖ്യയും ഉയരുകയാണ്. ടെൽ അവീവിനെ ലക്ഷ്യമാക്കി ഹമാസും നിരവധി റോക്കറ്റുകൾ തൊടുത്തു. ഇസ്രയേൽ സനയുടെ മുന്നറിയിപ്പിനെ തുടർന്ന് തെക്കൻ ഗാസയിലേക്ക് നീങ്ങിയവരുടെ വാഹന വ്യൂഹത്തിന് നേരെ റോക്കറ്റാക്രമണം നടന്നു. നിരവധി പേരാണ് കൊല്ലപ്പെട്ടത്.

ഇസ്രയേൽ ഹമാസ് യുദ്ധത്തെ കുറിച്ചുള്ള യുഎൻ പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. വെടി നിർത്തൽ ആവശ്യപ്പെട്ടുള്ള കരട് പ്രമേയം എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. ഈജ്പത് റാഫാ ഗേറ്റ് തുറക്കാത്തതിനാൽ ഗാസയിൽ നിന്നും വിദേശികളടക്കമുള്ളവരുടെ ഒഴിപ്പിക്കലും പ്രതിസന്ധിയിലാണ്. തുർക്കി, യുഎഇ, ഖത്തർ അടക്കമുള്ള രാജ്യങ്ങളും സന്നദ്ധ സംഘടനകളും എത്തിച്ച സഹായ വസ്തുക്കളടങ്ങിയ വാഹനങ്ങളും റാഹാ ഗേറ്റിൽ കാത്തു കിടക്കുന്നുണ്ട്. ഇറാൻ വിദേശ കാര്യമന്ത്രിയുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തിയ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. ഇസ്രയേൽ അതിക്രമം തുടർന്നാൽ കനത്ത പ്രത്യഘാതം ഉണ്ടാകുമെന്ന് ഇറാൻ ആവർത്തിച്ചു.

Follow Us:
Download App:
  • android
  • ios