'രഹസ്യ വിവരത്തിൽ വ്യോമാക്രമണം', ഇസ്രയേലിൽ കടന്ന് ആക്രമണം നയിച്ച അലി ഖാദിയടക്കം ഹമാസിൻ്റെ 2 ഉന്നതരെ വധിച്ചു
ഗാസ നഗരത്തിലെ വ്യോമാക്രമണത്തിൽ ആണ് ഹമാസിന്‍റെ ഉന്നതർ കൊല്ലപ്പെട്ടത്

ടെൽ അവീവ്: ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടർ അലി ഖാദിയെ വധിച്ചതായി ഇസ്രയേൽ. രഹസ്യ വിവരത്തെ തുടർന്ന് വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു എന്നാണ് ഇസ്രയേൽ പറയുന്നത്. മറ്റൊരു ഹമാസ് ഉന്നതൻ മിലിട്ടറി കമാൻഡർ അബു മുറാദിനെയും വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രയേൽ അറിയിച്ചു.
ഗാസ നഗരത്തിലെ വ്യോമാക്രമണത്തിൽ ആണ് ഹമാസിന്‍റെ ഉന്നതർ കൊല്ലപ്പെട്ടത്. ഹമാസിന്‍റെ നേതൃനിരയെ വകവരുത്തുമെന്ന് ഇസ്രയേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ ഹമാസിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് അബു മുറാദെന്ന് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ഗാസക്ക് അടിയന്തര മാനുഷിക സഹായമായി 10 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. ആശുപത്രി രംഗത്തെത്തി, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ തകര്‍ന്ന സാഹചര്യത്തിലാണ് സഹായം പ്രഖ്യാപിച്ചത്. ഗാസയിലെ ആശുപത്രികള്‍ക്കായി മരുന്ന്, ആംബുലന്‍സ്, ശസ്ത്രക്രിയ സജ്ജീകരണങ്ങള്‍, ഐസിയു വിഭാഗം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ അനുവദിച്ചത്. ഖത്തര്‍ റെഡ് ക്രസന്റിന്റെ ഗാസ, അല്‍ ഖുദ്‌സ്, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ പ്രതിനിധി ഓഫീസുകള്‍ വഴി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച ശേഷം തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ഗാസയിലെ ക്യുആര്‍സിഎസ് ഓഫീസ് വഴി ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ട് ലക്ഷം ഡോളറിന്റെ അടിയന്തര സഹായപദ്ധതികള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പലസ്തീനിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികള്‍ക്ക് മരുന്നുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
നേരത്തെ പലസ്തീന്‍ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യു എ ഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയിട്ടുണ്ട് .മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് നൽകുക.ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നതെന്നും യു എ ഇ വ്യക്തമാക്കിയത്.