നിരന്തരം ഇസ്രായേലിലേക്കുള്ള ഹൂതി ആക്രണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു
സന: യെമൻ തലസ്ഥാനമായ സനയിൽ കനത്ത വ്യോമാക്രണം നടത്തി ഇസ്രായേൽ. സനയിലെ ഓയിൽ ഫെസിലിറ്റിയും പവർ പ്ലാന്‍റും ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും അഞ്ചിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമൻ പ്രസിഡന്‍റിന്‍റെ കൊട്ടാരം തകർക്കാനും ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. രണ്ട് ദിവസം മുൻപ് ഇസ്രായേലിലേക്ക് ഹൂതികള്‍ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്നത്തെ സനയിലേക്കുള്ള ആക്രമണം. നിരന്തരം ഇസ്രായേലിലേക്കുള്ള ഹൂതി ആക്രണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു.


