അമേരിക്ക ഇറാനെതിരെ മാരകമായ ബി 2 ബോംബറുകൾ ഉപയോഗിച്ച് ശക്തമായ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു
- Home
- News
- International News
- Israel-US War on Iran Live: ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ്
Israel-US War on Iran Live: ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ്

ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം, ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക താവളങ്ങളാണ് ഇറാന്റെ ലക്ഷ്യം. അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകുന്നതുവരെ ആക്രമണം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടെ, ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇറാന്റെ പരമോന്നത നേതാവായേക്കുമെന്ന വിവരങ്ങളും പുറത്തുവന്നു. അതേസമയം, ഇറാന്റെ തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അമേരിക്കയുടെ 27 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. ഇതുവരെ പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
Israel-US War on Iran Live: ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ്
Israel-US War on Iran Live: ഒറ്റ നീക്കം, ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചെന്ന് ട്രംപ്, ഇനി ചർച്ചയെന്നും യുഎസ് പ്രസിഡന്റ്; 'ഇറാൻ സന്നദ്ധത അറിയിച്ചു, ഞാനും സമ്മതിച്ചു'
ഇസ്രയേലുമായി ചേർന്ന് നടത്തിയ ആക്രമണത്തിൽ ഖമനേയി ഉൾപ്പെടെ 48 ഇറാനിയൻ നേതാക്കളെ വധിച്ചതായി ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. സംഘർഷങ്ങൾക്കിടയിലും ഇറാൻ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്നും താനും അതിന് തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി
Israel-US War on Iran Live: 165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ വർഷം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത; യുദ്ധഭീതിയിൽ ഗൾഫ്
യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂരിഭാഗം മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും, അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്
Israel-US War on Iran Live: ഒടുവിൽ അമേരിക്ക സമ്മതിച്ചു, ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സൈനികൾ കൊല്ലപ്പെട്ടു, 3 പേരെന്നും സ്ഥിരീകരണം; 'പക്ഷേ എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടില്ല'
ഇറാൻ നടത്തിയ മിസൈൽ - ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക ആദ്യമായി സ്ഥിരീകരിച്ചു. എന്നാൽ, പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി
Israel-US War on Iran Live: ഇറാന്റെ വമ്പൻ തിരിച്ചടി, അമേരിക്കൻ പടക്കപ്പൽ എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന് അവകാശവാദം, 4 ബാലിസ്റ്റിക് മിസൈലുകൾ പതിച്ചെന്നും ഐആർജിസി
അമേരിക്കൻ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു
Israel-US War on Iran Live: അതിരൂക്ഷമായ ഇസ്രയേൽ-അമേരിക്ക-ഇറാൻ യുദ്ധത്തിൽ പ്രതികരിച്ച് മമ്മൂട്ടി, 'മനുഷ്യർ ജയിക്കണം'! രണ്ട് കൂട്ടരും തോറ്റ യുദ്ധങ്ങളുണ്ടെന്നും ഓർമ്മപ്പെടുത്തൽ
പശ്ചിമേഷ്യയിലെ ഇസ്രയേൽ-അമേരിക്ക-ഇറാൻ യുദ്ധസാഹചര്യങ്ങളിൽ നടൻ മമ്മൂട്ടി ആശങ്ക പ്രകടിപ്പിച്ചു. ആത്യന്തികമായി മനുഷ്യർ ജയിക്കണമെന്നും, ചിലപ്പോൾ യുദ്ധങ്ങളിൽ രണ്ട് കൂട്ടരും തോൽക്കാറുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
Israel-US War on Iran Live: കറാച്ചി വിമാനത്താവളത്തിൽ 3 മലയാളികൾ കുടുങ്ങി; നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി നോർക്ക
സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.
Israel-US War on Iran Live: അടിയന്തര സുരക്ഷ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും
ഇന്നലെ വിഷയത്തിൽ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേഖലയിലെ സ്ഥിതി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷ സമിതി വിലയിരുത്തും.
Israel-US War on Iran Live: ഇറാന്റെ ആക്രമണ ഭീതി, അതീവ ജാഗ്രതയിൽ യുഎഇ; മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, പരീക്ഷകൾ മാറ്റി, സ്കൂളുകൾ തുറക്കില്ല
ഇറാൻ-അമേരിക്ക-ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് യുഎഇ അതീവ ജാഗ്രതയിലാണ്. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസത്തേക്ക് സ്കൂളുകൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്തു
Israel-US War on Iran Live: 'ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക, യുദ്ധം അവസാനിപ്പിക്കണം' - ലിയോ പതിനാലാമൻ മാർപാപ്പ
ആയുധങ്ങൾക്ക് സമാധാനം കൊണ്ടുവരാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മാർപാപ്പ ചർച്ചയ്ക്ക് ആഹ്വാനം ചെയ്തു.
Israel-US War on Iran Live: ഖത്തറിലേക്ക് അമേരിക്കയുടെ അടിയന്തര സന്ദേശമെത്തി, ഇറാന്റെ ആക്രമണ സാധ്യതയിൽ അതീവ ജാഗ്രത പാലിക്കാൻ യുഎസ് പൗരന്മാർക്ക് നിർദ്ദേശം, എംബസി പ്രവർത്തിക്കില്ല
പശ്ചിമേഷ്യയിൽ യുദ്ധഭീതി രൂക്ഷമായ സാഹചര്യത്തിൽ, ഖത്തറിലെ അമേരിക്കൻ പൗരന്മാർക്ക് സൈനിക കേന്ദ്രങ്ങളിൽ നിന്ന് മാറിനിൽക്കാൻ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണങ്ങളാൽ കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചതായും അറിയിച്ചു
Israel-US War on Iran Live: യുഎഇയിൽ ഇറാന്റെ ആക്രമണ ഭീതി കനക്കുന്നു, ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു; സന്ദർശകർക്ക് ഇന്ന് മുതൽ പ്രവേശനമില്ലെന്ന് അറിയിപ്പ്
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ദുബായ് ഗ്ലോബൽ വില്ലേജ് താൽക്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു
Israel-US War on Iran Live: തിരിച്ചടി തുടര്‍ന്ന് ഇറാൻ; അമേരിക്കയുടെ 27 കേന്ദ്രങ്ങളിൽ ആക്രമണം
ഖമനെയിയുടെ വധത്തിന് പിന്നാലെ തിരിച്ചടി തുടര്‍ന്ന് ഇറാൻ. അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ 27 കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തി
Israel-US War on Iran Live: ട്രംപിനും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് സൊഹ്റാൻ മംദാനി; ജനങ്ങൾക്ക് വേണ്ടത് സമാധാനം, സാധാരണക്കാരെ കൊല്ലുന്നത് തടയണമെന്ന് ന്യൂയോർക്ക് മേയർ
ഇറാനിലെ അമേരിക്കൻ, ഇസ്രായേൽ വ്യോമാക്രമണങ്ങളെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി രൂക്ഷമായി വിമർശിച്ചു. ഇതൊരു നിയമവിരുദ്ധമായ അധിനിവേശ യുദ്ധമാണെന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
Israel-US War on Iran Live: ഇറാൻ എടുത്ത സുപ്രധാനമായ 2 തീരുമാനങ്ങൾ അമ്പേ പാളി; ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ ചേരിയിലേക്ക് കൂടുതൽ അടുക്കുന്നു, ഇറാൻ ഒറ്റപ്പെടുന്നു
Israel-US War on Iran Live: ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ
ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
Israel-US War on Iran Live: ഇറാന്റെ പുതിയ നേതാവ് ഖമനെയിയുടെ മകൻ; മുജ്തബ ഖമനെയി പരമോന്നത നേതാവായേക്കും
ഖമനെയിയുടെ മകൻ മുജ്തബ ഖമനെയി ഇറാന്റെ പുതിയ പരമോന്നത നേതാവായേക്കും
Israel-US War on Iran Live: ജമ്മു കാശ്മീരിൽ പ്രതിഷേധം
ഖമനയിയുടെ വധത്തിനെതിരെ ജമ്മു കാശ്മീരിൽ പ്രതിഷേധം.ലാൽ ചൗക്കിലാണ് സ്ത്രീകളടക്കം പ്രതിഷേധിക്കുന്നത്. ഖമനെയിയുടെ ചിത്രവുമായാണ് പ്രതിഷേധം.
Israel-US War on Iran Live: ഗള്‍ഫ് മേഖലയിലെ നേതാക്കളെ മോദി വിളിക്കും
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എല്ലാ നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിക്കും. സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് നേരിട്ട് അറിയിക്കും. പക്ഷം പിടിക്കാതെയുള്ള നയം ഇന്ത്യ തുടരും. അതേസയം, ഇറാൻ പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടുവെന്നതിലടക്കം ഇന്ത്യൻ ഏജൻസികളും വിവരം ശേഖരിക്കുകയാണ്. ഏഴു വിദേശകാര്യമന്ത്രിമാരുമായി എസ് ജയശങ്കർ ഇന്നലെ സംസാരിച്ചിരുന്നു.
Israel-US War on Iran Live: 34 വിമാനങ്ങൾ റദ്ദാക്കി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 17 വിമാനങ്ങൾ റദ്ദാക്കി.തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കി.