തത്സമയ വാർത്താ അവതരണത്തിനിടെ ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഇസ്രയേൽ ആക്രമിച്ചു

ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം. 

ഇതിന് പിന്നാലെ ഇസ്രയേലിലെ ചാനൽ എൻ12, ചാനൽ 14 എന്നിവക്ക് നേരെ ഇറാൻ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ടെൽ അവീവ് വിട്ടുപോകാൻ ഇസ്രയേലികളോട് ഇറാൻ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ചർച്ചകൾക്കായി ഗൾഫ് രാജ്യങ്ങളോട് ഇറാൻ ഇടപെടാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. 

YouTube video player