നമ്മുടെ സുഹൃത്ത് പ്രസിഡന്‍റ് ട്രംപിനോട് ‘നോ’ എന്ന് പറയേണ്ട സമയമാണിത്, അമേരിക്കൻ നിർദേശം തള്ളി ഹിസ്ബുള്ളയെ ആക്രമിക്കണമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ആവശ്യപ്പെട്ടു. അതേസമയം, ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും പിന്മാറാമെന്ന് ഹിസ്ബുള്ളയും വ്യക്തമാക്കിയിട്ടുണ്ട്.

ജറുസലേം: ലെബനൻ ആക്രമണത്തിൽ നിന്ന് പിന്മാറരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രിക്ക് മേൽ സമ്മർദം. അമേരിക്കയോട് 'നോ' പറയണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് തീവ്ര വലതുപക്ഷ വിഭാഗം. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്താൻ പദ്ധതിയിട്ട ആക്രമണങ്ങൾ നിർത്തിവച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെയാണ് തീവ്ര വലതുപക്ഷ വിഭാഗം രംഗത്ത് വന്നത്. ഹിസ്ബുള്ളയെ ആക്രമിക്കണമെന്നും, അതിനായി നമ്മുടെ പോരാളികളെ അഴിച്ചുവിടണം. വടക്കൻ മേഖലയിൽ സുരക്ഷ പുനഃസ്ഥാപിക്കേണ്ടത് നമ്മുടെ കടമായണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എക്‌സിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശക്തനായ ഒരു പ്രധാനമന്ത്രിയാണ് അങ്ങ്, അമേരിക്കൻ പ്രസിഡന്‍റിനോട് സാധ്യമാകുമ്പോൾ ‘അതെ’ എന്നും ആവശ്യമുള്ളപ്പോൾ ‘ഇല്ല’ എന്നും പറയുമെന്ന് നിങ്ങൾ പറഞ്ഞു. നമ്മുടെ സുഹൃത്ത് പ്രസിഡന്റ് ട്രംപിനോട് ‘നോ’ എന്ന് പറയേണ്ട സമയമാണിത്- ബെൻ-ഗ്വിർ പറഞ്ഞു. അതേസമയം ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും ആക്രമണം അവസാനിപ്പിക്കുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേൽ ആക്രമണം നടത്തിയാൽ ഇറാൻ -അമേരിക്ക ച‍ർച്ചകൾ തടസപ്പെടും. അതിവാൽ വിഷയത്തിൽ ഖത്തറും ഈജിപ്തും ഇടപെട്ടിട്ടുണ്ട്.