ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

ജെറുസലേം: ഗാസ മുനമ്പില്‍ ഭക്ഷണമുള്‍പ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന പലസ്തീനികളെ കൊലപ്പെടുത്തി ഇസ്രയേൽ. ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ 45 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ല്ലാക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇറാൻ ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഗാസയിൽ ഇന്ന് 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ നാസര്‍ ആശുപത്രിയിലേക്കാണ് എത്തിച്ചത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്ഷണത്തിനായി തിരക്ക് കൂട്ടിയ ആളുകളെ നിയന്ത്രിക്കാനായി ഇസ്രയേൽ പട്ടാളക്കാർ വെടിയുതി‍ർത്തതായാണ് പുറത്ത് വരുന്ന വിവരം.

എന്നാൽ സൈനിക പോസ്റ്റുകളുടെ പരിസരത്തേക്ക് എത്തിയവർക്ക് മുന്നറിയിപ്പ് നൽകാനായി വെടിയുതിർത്തതായി ഇസ്രയേൽ സൈന്യം നേരത്തെ വിശദമാക്കിയിരുന്നു. നേരത്തേയും ഭക്ഷണം കാത്തു നിന്ന പലസ്തീനികളെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടുണ്ട്. ഈയടുത്ത് തെക്കന്‍ ഗാസയിലെ റഫയില്‍ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെടുകയും 182 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.