ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും നേവ് എന്ന പെണ്‍കുട്ടി പിറന്നത്. 

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും ഉടന്‍ വിവാഹിതരാകും. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്മെന്‍റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നാണ് ഇരുവരുടെയും വക്താവ് പറഞ്ഞത്. 

ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും നേവ് എന്ന പെണ്‍കുട്ടി പിറന്നത്. കുട്ടിയുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത. ജോലിതിരക്കുകള്‍ക്കിടയിലും മകളെ പരിപാലിച്ച് വീട്ടില്‍ തന്നെയായിരുന്നു ക്ലാര്‍ക്ക്. ടി വി അവതാരകനാണ് ക്ലാര്‍ക്ക് ഗെഫോഡ്. താനൊരു ഫെമിനിസ്റ്റാണെങ്കിലും ഗെഫോഡിനോട് വിവാഹാഭ്യര്‍ത്ഥന നടത്തില്ലെന്ന് കഴിഞ്ഞവര്‍ഷം നല്‍കിയ അഭിമുഖത്തില്‍ ജെസീന്ത പറഞ്ഞിരുന്നു.