101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കുറ്റം സമ്മതിച്ച് കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതി.
ലണ്ടൻ: 101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കുറ്റം സമ്മതിച്ച് കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതി. ബ്രിട്ടനിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തുകയും മോർച്ചറിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളുടേതാണ് കുറ്റസമ്മതം. ആശുപത്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്തിരുന്ന 68 കാരനായ ഡേവിഡ് ഫുള്ളർ എന്നയാളാണ് കോടതിയിൽ ഞെട്ടിക്കുന്ന കുറ്റസമ്മതം നടത്തിയത്.
2008 മുതൽ 2020 വരെയുള്ള കാലയളവിൽ മോർച്ചറിയിൽ വച്ച് 78 സത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് 51 കേസിൽ ഇയാൾ കുറ്റസമ്മതം നടത്തി. വ്യാഴാഴ്ച ക്രോയ്‌ഡൺ ക്രൗൺ കോടതിയിൽ നടന്ന ഹിയറിംഗിൽ, ആശുപത്രി മോർച്ചറികളിൽ, മറ്റ് 23 സ്ത്രീകളുടെ മൃതദേഹം കൂടി ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി ഫുള്ളർ സമ്മതിച്ചു. ഇതോടെ ആകെ ലൈംഗിക ചൂഷണം ചെയ്യപ്പെട്ട ഇരകളുടെ എണ്ണം 101 ആയി.
അടുത്ത മാസം ശിക്ഷാ വിധിക്ക് മുമ്പ് ഇരകളുടെ കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തി സമർപ്പിക്കുമെന്ന് പ്രോസിക്യൂട്ടർ മിക്കായേൽ ബിസ്ഗ്രോവ് പറഞ്ഞു. ഇരകളുടെ ബന്ധുക്കൾ കോടതിയിൽ നേരിട്ട് മൊഴി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും. അത് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം കൊല കുറ്റത്തിന് ശിക്ഷിച്ച ജഡ്ജി ബോബി ചീമ-ഗ്രബിന്റെ വാക്കുകൾ ശ്രദ്ധേയമായിരുന്നു.
ഫുള്ളർ സൌമ്യവും സാധാരണവുമായ ജീവിതം നയിക്കുന്ന ആളായി തോന്നി. എന്നാൽ ഇരുട്ടിന്റം മറവിൽ കൊടു ക്രൂരമായ പ്രവൃത്തികൾ അയാൾ ചെയ്തു. ഭാവിയുടെ വാഗ്ധാനങ്ങളായ രണ്ട് യുവതികളെ കൊന്ന് നിങ്ങളൊരു കഴുകനായി തീർന്നിരിക്കുന്നു. 1989 മുതൽ ഇലക്ട്രിക്കൽ മെയിന്റനൻസ് ജോലി ചെയ്തിരുന്ന രണ്ട് മോർച്ചറികളിൽ കുറ്റകൃത്യം നടത്തുന്നത് ഇയാൾ സ്വയം ചിത്രീകരിച്ചതായും, ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കണ്ടെത്തി.
മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തൽ, അശ്ലീല ചിത്രം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പുതുതായി ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 മുതൽ കണ്ടെത്തിയ ഡിജിറ്റൽ രേഖകളടക്കം ഇയാൾക്കെതിരെ തെളിവാകും. എന്നാൽ ഇയാളുടെ ക്രൂരതയ്ക്ക് ഇരയാക്കപ്പെട്ട കേസുകൾ ഇതിലും എത്രയോ കൂടുതലാകുമെന്നാണ് പൊലീസ് കരുതുന്നത്.
