Asianet News MalayalamAsianet News Malayalam

ലോകത്തിന് ഞെട്ടൽ; പുടിന്‍റെ കടുത്ത വിമർശകൻ, റഷ്യൻ പ്രതിപക്ഷ നേതാവ് നവാൽനി ജയിലിൽ മരിച്ചു, പുടിന് വിമർശനം

47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാൽനിക്ക് വിധിച്ചിരുന്നത്

Jailed Russian opposition leader Navalny dead world leaders against vladimir putin latets news
Author
First Published Feb 16, 2024, 5:55 PM IST

മോസ്ക്കോ: റഷ്യൽ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ജയിലിൽ വച്ച് മരിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിന്‍റെ വിമർശകനായിരുന്നു മരണപ്പെട്ട നവാൽനി. യെമലോ-നെനെറ്റ്‌സ് മേഖലയിലെ ജയിൽ സേനയാണ് നവാൽനി മരിച്ചെന്ന് പ്രഖ്യാപിച്ചത്. ജയിലിനകത്തുവച്ച് ബോധംകെട്ട് വീണ നവാൽനി പിന്നാലെ മരിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുള്ളയാളാണ് നവാൽനി. ഏറ്റവും ഒടുവിൽ 2020 ൽ വധശ്രമത്തെ അതിജീവിച്ചിരുന്നു.

സംഭവം അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ, ബാഗ് കണ്ട് സംശയം തോന്നി! ഷൊർണൂരിലെ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ...

ഇക്കഴിഞ്ഞ ഡിസംബ‍ർ മാസത്തിൽ നവാൽനിയെ ജയിലിൽ കാണാതായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നവാൽനിയുടെ അഭിഭാഷകരാണ് അന്ന് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ നവാല്‍നി ഉണ്ടെന്ന റിപ്പോർട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.

റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ കടുത്ത വിമർശകനാണ് പ്രതിപക്ഷ നേതാവായ അലക്സി നവാൽനി. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാൽനി മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്‍റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ നവാൽനിയുടെ മരണവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമർശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാൽനിക്ക് വിധിച്ചിരുന്നത്. ജയിൽശിക്ഷക്കെതിരെ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് നവാൽനി മരിച്ചെന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

പുടിനെതിരെ വിമർശനം ശക്തം

റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ കടുത്ത വിമർശകനാണ് പ്രതിപക്ഷ നേതാവായ അലക്സി നവാൽനി. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാൽനി മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്‍റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ നവാൽനിയുടെ മരണവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമർശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാൽനിക്ക് വിധിച്ചിരുന്നത്. ജയിൽശിക്ഷക്കെതിരെ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് നവാൽനി മരിച്ചെന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios