Asianet News MalayalamAsianet News Malayalam

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ജീവനോടെയുണ്ട്; വെളിപ്പെടുത്തലുമായി പാക് മന്ത്രി

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് പ്രവിശ്യയിലെ  വിവര സാംസ്കാരിക വകുപ്പ് മന്ത്രി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു

Jaish-e-Mohammed chief Masood Azhar alive says Pak minister
Author
Lahore, First Published Mar 4, 2019, 9:32 PM IST

ലാഹോര്‍: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി പഞ്ചാബ് പ്രവിശ്യയിലെ  മന്ത്രി. മസൂദ് അസറിന്റെ മരണം സംബന്ധിച്ച ഒരു വിവരവും തങ്ങള്‍ക്കില്ലെന്നാണ് ഫയാസ് ഉള്‍ ഹാസന്‍ ചൗഹാന്‍ വിശദമാക്കിയത്. മസൂദ് അസറിന്റെ മരണവാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു പ്രാപിച്ചത്. ആക്രമണത്തിന് പിന്നെ രാജ്യാന്തര തലത്തില്‍ ഭീകരവാദത്തിനെതിരായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

ബാലാകോട്ടില്‍ മിന്നലാക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന ചോദ്യം ഉയരുന്നതിനിടെയാണ് ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചുവെന്ന നിലയിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണം നടക്കുമ്പോള്‍ മുന്നൂറ് മൊബൈല്‍ ഫോണുകള്‍ ജെയ്ഷെ ക്യാംപില്‍ ആക്ടീവായിരുന്നുവെന്നാണ് നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ ഉദ്ധരിച്ചു ദേശിയ വാർത്ത‍ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി ജയ്ഷെ മുഹമ്മദ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന് നടപടി തുടങ്ങി. നിരോധിത സംഘടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാർത്താവിതരണ മന്ത്രി ഫഹദ് ചൗധരി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios