ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് ജപ്പാന്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ദില്ലി: ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് പച്ചക്കൊടി വീശി ജപ്പാന്‍. വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍റെ നീക്കം. ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് ജപ്പാന്‍ ആനുകൂല്യം പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇലക്ട്രോണിക്, മെഡിക്കല്‍ ഉപകരണ നിര്‍മാണയൂണിറ്റുകളാകും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്ക് മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണ യൂണിറ്റുകള്‍ ഒരുപ്രദേശത്തുമാത്രമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുകയാണ് ഈ നീക്കത്തിന് പിന്നില്‍.
ആസിയാന്‍ രാജ്യങ്ങളിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ബജറ്റില്‍ 23.5 ബില്യണ്‍ യെന്‍(221 മില്യണ്‍ യുഎസ് ഡോളര്‍) കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ജപ്പാന്‍ നീക്കിവെച്ചിട്ടുണ്ട് നിലവില്‍ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാന്‍ കമ്പനികളുടെ പ്രധാനപ്പെട്ട നിര്‍മാണ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത്.
