നേതാക്കൾ പോസ് ചെയ്യാൻ തുടങ്ങുമ്പോൾ ബൈഡൻ മറുവശത്തേക്ക് നടന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് സംസാരിച്ച് നിൽക്കുന്നു. മെലോനിയാണ് ബൈഡനെ കൈപിടിച്ച് ഫോട്ടോ സെഷനായി എത്തിച്ചത്.
റോം: ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് സംഭവിച്ച അബദ്ധം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. ബൈഡന് മറവിരോഗം ബാധിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വീഡിയോ പ്രചരിച്ചത്. ജി7 സമ്മേളനത്തിനായി ഇറ്റലിയിലെ അപ്യുലിയയിലെത്തിയ ബൈഡൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ സല്യൂട്ട് ചെയ്യുന്ന വിഡിയോയാണ് ആദ്യം പ്രചരിച്ചത്.
ബൈഡനെ സമ്മേളനത്തിലേക്ക് സ്വീകരിക്കുന്നതിനിടെ ബൈഡൻ മെലോനിക്ക് സല്യൂട്ട് നൽകുകയായിരുന്നു. ലോകനേതാക്കൾ ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോഴായിരുന്നു രണ്ടാമത്തെ അബദ്ധമുണ്ടായത്. നേതാക്കൾ പോസ് ചെയ്യാൻ തുടങ്ങുമ്പോൾ ബൈഡൻ മറുവശത്തേക്ക് നടന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് സംസാരിച്ച് നിൽക്കുന്നു. മെലോനിയാണ് ബൈഡനെ കൈപിടിച്ച് ഫോട്ടോ സെഷനായി എത്തിച്ചത്.
