വാ​ഷിം​ഗ്ട​ൺ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന് വീ​ണ് പ​രി​ക്കേ​റ്റു. വ​ള​ര്‍​ത്തു​നാ​യ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്ന് ബൈ​ഡ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ല്ലി​ന് പൊ​ട്ട​ല്‍ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കാലിന് ഉളുക്ക് സംഭവിച്ചിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ട്.

ശനിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിന് ശേഷം വിശദമായി എക്സ് റേ, സിടി സ്കാൻ‍ എന്നിവ നടത്തിയെന്നും ഒരു തരത്തിലുള്ള ​ഗുരുതര പരിക്ക് ഇല്ലെന്നും ബൈഡന്റെ ഓഫീസ് ഇറക്കിയ പത്രകുറിപ്പ് പറയുന്നു.  അവശ്യമെങ്കിൽ ബൈ​ഡ​ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ങ്ങ​ൾ ന​ട​ത്തുമെന്നും പത്രകുറിപ്പ് പറയുന്നു.