കിമ്മിന്‍റെ കൈകളില്‍ ചെറിയ രീതിയിലുള്ള തടിപ്പുകളും മുറിവേറ്റ പാടുകളും ദൃശ്യമായിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ എങ്ങനെയാണെന്നിനേക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
സിയോള്‍: അമിത മദ്യപാനവും പുകവലിയും നിമിത്തം ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍ കടന്നുപോവുന്നത് വല്ലാത്ത വിഷമ ഘട്ടത്തിലൂടെയെന്ന് റിപ്പോര്‍ട്ട്. അമിത മദ്യപാനവും ചിട്ടയില്ലാത്ത ജീവിതവും കിമ്മിന്‍റെ ശരീര ഭാരം 140 നോട് അടുത്ത് എത്തിച്ചുവെന്നാണ് സിയോളിലെ ഇന്‍റലിജന്‍സ് വിഭാഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയയുടെ പാരാമിലിട്ടറി ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ളതാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
രാവും പകലുമില്ലാത്ത മദ്യപാനവും പുകവലിയും കിമ്മിന്‍റെ ആരോഗ്യ സ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് ഉത്തര കൊറിയയെന്നും റിപ്പോര്‍ട്ടുകള്‍ വിശമദാക്കുന്നു. നേരത്തെ വ്യക്തമായ രീതിയില്‍ ഭാരം കുറച്ച കിമ്മിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ഭാരം കുറയ്ക്കല്‍ കാലം വളരെ ചെറിയ ഒരു സമയത്തേക്ക് മാത്രമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. കിമ്മിന്‍റെ മദ്യപാന രീതിയേക്കുറിച്ചുള്ള ആശങ്ക പ്രകടമാക്കുന്നതാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.
മകള്‍ക്കൊപ്പം ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നിരീക്ഷിച്ച് കിം; വിക്ഷേപിച്ചത് 'മോണ്‍സ്റ്റര്‍ മിസൈല്‍'
മെയ് 16ന് ഒരു പരിപാടിയില്‍ സംബന്ധിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ക്ഷീണിതനായ കിമ്മിനേയാണ് ഈ ചിത്രങ്ങളില്‍ കാണാന്‍ സാധിച്ചത്. കിമ്മിന്‍റെ കൈകളില്‍ ചെറിയ രീതിയിലുള്ള തടിപ്പുകളും മുറിവേറ്റ പാടുകളും ദൃശ്യമായിരുന്നു. എന്നാല്‍ ഈ മുറിവുകള്‍ എങ്ങനെയാണെന്നിനേക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. ആരോഗ്യം മോശമാണെന്ന പ്രചാരണങ്ങള്‍ വ്യാപകമായതിന് പിന്നാലെ ഫെബ്രുവരി മാസം മുതല്‍ ഒരു മാസം പൊതുപരിപാടികളില്‍ നിന്ന് കിം ഒഴിഞ്ഞ് നിന്നിരുന്നു. രാജ്യം രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് കിമ്മിന്‍റെ അശ്രദ്ധമായ ജീവിത ശൈലിയേക്കുറിച്ചുള്ള ആശങ്കകള്‍ പുറത്ത് വരുന്നതെന്നും ശ്രദ്ധേയമാണ്.
