യുകെയുടെ സൈന്യം സുശക്തമെന്ന് ചാൾസ് പറയുന്നു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികൾക്കിടയിലും തുടരേണ്ടതുണ്ടെന്ന് യുഎസ് കോൺഗ്രസ് അഭിസംബോധനയിൽ ചാൾസ് രാജാവ് വ്യക്തമാക്കി.

വാഷിംഗ്ടൺ: വെടിവെപ്പിനെത്തുടർന്നുള്ള സുരക്ഷാ ഭീഷണികൾക്കിടയിലും ബ്രിട്ടനിലെ ചാൾസ് രാജാവിന്‍റെയും രാജ്ഞി കമിലയുടെയും നിർണായക സന്ദർശനം അമേരിക്കയിൽ തുടങ്ങി. യുഎസ് കോൺഗ്രസിനെ ചാൾസ് അഭിസംബോധന ചെയ്തു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികൾക്കിടയിലും തുടരണമെന്ന് പ്രസ്താവനയിൽ ചാൾസ് പറഞ്ഞു. പ്രസ്താവന പശ്ചിമേഷ്യൻ സംഘർഷത്തിൽ യുകെ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെന്ന ട്രംപിന്‍റെ വിമർശനങ്ങൾക്കിടെയാണ് സന്ദർശനം. ബ്രിട്ടീഷ് വിമാനങ്ങളെ കളിപ്പാട്ടമെന്ന് വിളിച്ച ട്രംപിന്‍റെ പ്രസ്താവനയ്ക്കും ചാൾസ് രാജകുമാരൻ പരോക്ഷ മറുപടി നൽകി. 

Add Asianetnews as a Preferred SourcegooglePreferred

യുകെയുടെ സൈന്യം സുശക്തമെന്ന് ചാൾസ് പറയുന്നു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികൾക്കിടയിലും തുടരേണ്ടതുണ്ടെന്ന് യുഎസ് കോൺഗ്രസ് അഭിസംബോധനയിൽ ചാൾസ് രാജാവ് വ്യക്തമാക്കി. കൈയടിച്ചാണ് യുഎസ് കോൺഗ്രസ് പ്രസം​ഗത്തെ വരവേറ്റത്. മെലാനിയയും ഒരുക്കിയ വിരുന്നിലും ചാൾസും കാമിലയും പങ്കെടുത്തു.