കുവൈത്തിൽ അതിക്രമം നടത്താൻ പദ്ധതിയിട്ടെത്തിയ നാല് ഇറാൻ പൗരന്മാരെ പിടികൂടിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി. നാവിഗേഷൻ തകരാറിലായതാണ് സംഘം കുവൈത്ത് തീരത്തെത്താൻ കാരണമെന്നും പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ പ്രതികരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. 

കുവൈത്ത് സിറ്റി: രാജ്യത്ത് അതിക്രമം നടത്താൻ പദ്ധതിയിട്ടെത്തിയ ഐആർജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയെന്ന കുവൈത്ത് അറിയിപ്പിന് പിന്നാലെ കുവൈത്ത്-ഇറാൻ തർക്കം കടുക്കുന്നു. പൗരന്മാരെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാന്റെ ഭീഷണി. അതേസമയം, കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കുവൈത്തിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയാൻ ദ്വീപിലേക്കാണ് മത്സ്യബന്ധന ബോട്ടിൽ ആറംഗ സംഘമെത്തിയത്. കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടു. മെയ് ഒന്നിനായിരുന്നു സംഭവം. രാജ്യത്ത് അതിക്രമത്തിന് പദ്ധതിയിട്ടാണ് സംഘമെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കുവൈത്തിൽ നുഴഞ്ഞു കയറാനുള്ള ശ്രമത്തെ സൗദി ഉൾപ്പടെ ശക്തമായി അപലപിച്ചു. പിന്നാലെയാണ് ഇന്ന് ഇറാന്റെ പ്രതികരണം. പട്രോളിങ് ഡ്യൂട്ടിക്കിടെ നാവിഗേഷൻ തകരാറിലായി എത്തിയതാണ് സംഘമെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി ഭാഷ അൽപ്പം കൂടി കടുപ്പിച്ചു. 

ഇറാനിയൻ ബോട്ട് ആക്രമിച്ച് നാലു പേരെ പിടികൂടിയെന്നും വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിച്ച ദ്വീപിൽ വെച്ചാണ് സംഭവമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതോടെ വിഷയത്തിന്റെ ഗൗരവം മാറി. നിലവിലെ സാഹചര്യത്തിൽ ഗൗരവമുള്ളതാണ് പുതയ സംഭവ വികാസങ്ങൾ.