ബെയ്‍റൂത്ത്: ബെയ്റൂത്ത് സ്ഫോടനത്തെ തുര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ലെബനന്‍ പ്രധാനമന്ത്രി ഹസന്‍ ദിയബബ് അടക്കം എല്ലാ മന്ത്രിമാരും രാജിവെച്ചു. ബെയ്റൂത്തിലെ സ്ഫോടനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനക്കൂട്ടം തെരുവില്‍ ഇറങ്ങിയിരുന്നു. നേതാക്കളുടെ അഴിമതിയാണ് സ്ഫോടനത്തിന് കാരണമെന്ന് കാട്ടിയായിരുന്നു ജനക്കൂട്ടം പ്രതിഷേധിച്ചത്. 

ലബനന്‍റെ തലസ്ഥാനമായ ബെയ്‌റൂത്തിനെ നെടുകെ പിളർന്നുകൊണ്ടുണ്ടായ ഉഗ്രസ്‌ഫോടനത്തിനു കാരണമായത് ഏകദേശം 2,700 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടകവസ്‌തുവാണ്. 240 കിലോമീറ്റർ ദൂരെ വരെ സ്ഫോടന ശബ്ദം  കേട്ടിരുന്നു. സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്നായിരുന്നു ദൃക്സാക്ഷികള്‍ പറഞ്ഞത്.