Asianet News MalayalamAsianet News Malayalam

67 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒരു വനിതയുടെ വധശിക്ഷ നടപ്പിലാക്കാന്‍ അമേരിക്ക

1953 ഡി​സം​ബ​ർ 18 ഇ​നാ​ണ് ഇ​തി​ന് മു​ൻ​പ് ഒ​രു വ​നി​ത​യെ വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​യാ​ക്കി​യ​ത്. ബോ​ണി ബ്രൗ​ണ്‍ ഹെ​ഡി ആ​യി​രു​ന്നു അ​ത്. 

Lisa Montgomery to be first female federal inmate executed in 67 years
Author
Washington D.C., First Published Oct 18, 2020, 10:43 AM IST

വാ​ഷിം​ഗ്ട​ണ്‍: നീ​ണ്ട 67 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​മേ​രി​ക്ക​യി​ൽ ഒ​രു വ​നി​ത​യു​ടെ വ​ധ​ശി​ക്ഷ നി​ശ്ച​യി​ച്ചു. ലി​സ മോ​ണ്ട്ഗോ​മ​റി​യെ​ന്ന സ്ത്രീ​യെ​യാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. 2020 ഡി​സം​ബ​ർ എ​ട്ടി​നാ​ണ് ഇ​വ​രു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. 

1953 ഡി​സം​ബ​ർ 18 ഇ​നാ​ണ് ഇ​തി​ന് മു​ൻ​പ് ഒ​രു വ​നി​ത​യെ വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​യാ​ക്കി​യ​ത്. ബോ​ണി ബ്രൗ​ണ്‍ ഹെ​ഡി ആ​യി​രു​ന്നു അ​ത്. ത​ട്ടി​ക്കൊ​ണ്ട് പോ​കു​ക, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ആ​യി​രു​ന്നു അ​ന്ന് അ​വ​ർ ചെ​യ്ത​ത്. അ​വ​രെ മി​സോ​റി​യി​ലെ ഗാ​സ് ചേം​ബ​റി​ൽ ആ​യി​രു​ന്നു ശി​ക്ഷ​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​ത്. 

Lisa Montgomery to be first female federal inmate executed in 67 years

ഗ​ർ​ഭി​ണി​യാ​യ ബോ​ബി ജോ ​സ്റ്റി​ർ​ന​റ്റ് എ​ന്ന യു​വ​തി​യെ കൊ​ല​പെ​ടു​ത്തി, അ​വ​രു​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത് സ്വ​ന്തം കു​ഞ്ഞാ​ണ് എ​ന്ന് അ​വ​കാ​ശ​മു​ന്ന​യി​ച്ചു എ​ന്ന​താ​ണ് മോ​ണ്ട്ഗോ​മ​റി​ക്കെ​തി​രാ​യ കു​റ്റം. 2004ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 

മോ​ണ്ട്ഗോ​മ​റി​ക്ക് മാ​ര​ക വി​ഷം കു​ത്തി​വെ​ച്ച് ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഡി​സം​ബ​ർ എ​ട്ടി​നാ​യി​രി​ക്കും വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നാ​ണ് വി​വ​രം. ആസൂത്രിത കൊ​ല​പാ​ത​കം, ക്രൂ​ര​ത​യു​ടെ വ്യാ​പ്തി എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

Follow Us:
Download App:
  • android
  • ios