കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറണമെന്ന് ഉത്തരവിട്ടത്. 

ദില്ലി: ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ വ്യവസായി വിജയ് മല്യക്ക് അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോര്‍ട്ട്. ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് വിജയ് മല്യ മേല്‍ക്കോടതിയെ സമീപിച്ചത്. റോയല്‍ കോര്‍ട്ടിലെ രണ്ടംഗ ബെഞ്ചാണ് മല്യയുടെ അപ്പീലില്‍ വാദം കേട്ടത്. യുകെ ഹൈക്കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറണമെന്ന് ഉത്തരവിട്ടത്.