കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. തുടർഭരണമാണ് കേരളത്തിലെ വികസനത്തിന് കാരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞപ്പോൾ, പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് എം എ യൂസഫലി സൂചിപ്പിച്ചു.
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി എത്തുന്നതിനെ കുറിച്ച് ദുബായിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നതിനുള്ള സാഹചര്യം എന്ന് പറഞ്ഞ എം എ യൂസഫലി, പിന്നീട് തനിക്ക് രാഷ്ട്രീയം അറിയില്ല എന്ന് പറഞ്ഞാണ് പരാമർശം പൂർത്തിയാക്കിയത്. രാഷ്ട്രീയക്കാർ അവരുടെ ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നും, യുസഫ് അലി പറഞ്ഞു. ദുബായിൽ മുഖ്യമന്ത്രി പങ്കെടുത്ത ഓർമ കേരലോത്സവത്തിൽ ആയിരുന്നു ഇത്.
ഇഡി നോട്ടീസ് തൊടാതെ കിഫ്ബി നേട്ടങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി
കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് പരാമർശിക്കാതെ കിഫ്ബിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് സന്ദർശനത്തിനിടയിലെ പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി കിഫ്ബി വഴി ചെലവിട്ടു. സ്റ്റാർട്ട് അപ്പ് പറുദീസയായി കേരളം മാറിയെന്നും, തുടർഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയപാതാ വികസനത്തിന് മാത്രം 5600 കോടി രൂപ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016ൽ ഗതികേടിലായിരുന്നു ആരോഗ്യരംഗം. തുടർഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾ നേടാൻ കേരളത്തെ സഹായിച്ചത്. കിഫ്‌ബി വഴി ചെലവാഴിച്ചതിന്റെ തെളിവ് കേരളത്തിൽ നോക്കിയാൽ കാണാം. ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക കേരളസഭയോട് സഹകരിക്കാൻ നേരത്തേ ചിലർ വിമുഖത കാണിച്ചിരുന്നു. ഇനി ആ ബുദ്ധിമോശം ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ലോക കേരള സഭ നടക്കാൻ പോകുന്നത് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.


