ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഇതേ തുടർന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചിലയിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കേരള തീരത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് INCOIS അറിയിച്ചു. 

ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് ( ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 M തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി INCOIS അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം ( watch alert ) നൽകിയിട്ടുണ്ട്. കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും INCOIS അറിയിച്ചു. അതേ സമയം, ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും നിലവിൽ സുനാമി സാധ്യതയില്ലെന്നും ജിയോഫിസിക്സ് ഏജൻസി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.