ഹോങ്കോങിലെ തായ് പോയിലുള്ള വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റിൽ വൻ തീപിടിത്തമുണ്ടായി. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു, ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തായ് പോ: ഹോങ്കോങിലെ തായ് പോ ജില്ലയിൽ വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം. ദുരന്ത നിവാരണ സേനകൾ ഊർജ്ജിതമായി തീയണക്കാൻ ശ്രമം നടത്തുന്നുണ്ട്. അടുത്തടുത്തായി നിൽക്കുന്ന ഇരട്ട ടവറുകൾക്കാണ് തീപിടിച്ചത്. നിരവധി ആളുകൾ കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.51 ഓടെയാണ് തീപിടിച്ച വിവരം അഗ്നിരക്ഷാ സേനകൾക്ക് ലഭിച്ചത്. വാങ് ഫുക് കോർട് എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്ലാറ്റുകളുള്ള റെസിഡൻഷ്യൽ കെട്ടിടമാണ്. തീപിടിച്ച് കത്തുന്ന കെട്ടിടത്തിന് സമീപത്തെ മറ്റ് ബ്ലോക്കുകൾക്ക് പുറത്ത് മുളയുടെ തടി നിർമ്മാണ പ്രവർത്തികൾക്കായി ബന്ധിപ്പിച്ച് കെട്ടിയിരുന്നു.


