വാഷിം​ഗ്ടൺ: മലയാളിയായ മജു വർഗീസിനെ വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി പ്രസിഡന്‍റ് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്‍റിന്‍റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങൾ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴിൽ വരും. ജോ ബൈഡൻ, കമല ഹാരിസ് സ്ഥാനാരോഹണ ചടങ്ങിന്‍റെ ചുമതല വഹിച്ചിരുന്നു. ബൈഡന്‍റെ വിശ്വസ്തനായ മജു വർഗീസ് നേരത്തെ ഒബാമ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.  2015 ലെ ഒബാമയുടെ ഇന്ത്യ സന്ദർശനത്തിന്‍റെ ചുമതലയും  മജു വർഗീസ് വഹിച്ചിരുന്നു. അഭിഭാഷകനായ മജുവിന്‍റെ മാതാപിതാക്കൾ തിരുവല്ല സ്വദേശികളാണ്.