07:59 AM (IST) Mar 23

Malayalam News Live :മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; 4 മലയാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്.

Read Full Story
07:37 AM (IST) Mar 23

Malayalam News Live :ശബരിമല യുവതി പ്രവേശനം; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും

നേരത്തെ ബോർഡ് അടക്കമുള്ള കക്ഷികളുടെ ആവശ്യപ്രകാരമാണ് വാദങ്ങൾ സമർപ്പിക്കാനുള്ള തീയതി കോടതി ഇന്ന് വരെ നീട്ടിയത്.

Read Full Story
07:28 AM (IST) Mar 23

Malayalam News Live :പശ്ചിമേഷ്യൻ യുദ്ധം; യുദ്ധ വ്യാപന സാധ്യത വിലയിരുത്തി കേന്ദ്രം, യുദ്ധം നീണ്ടാൽ തിരിച്ചടി ആയേക്കുമെന്നും വിലയിരുത്തൽ

യുദ്ധം ദീർഘകാലം തുടർന്നാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും യോ​ഗം വിലയിരുത്തുന്നു. ഹോർമുസ് വഴി ഇന്ത്യൻ കപ്പലുകൾ എല്ലാം തിരികെ എത്തിക്കുന്നതും സിസിഎസ് ചർച്ച ചെയ്തു.

Read Full Story
07:03 AM (IST) Mar 23

Malayalam News Live :വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് കൂടി മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകും.

Read Full Story