സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലസിലെ അൻവർ തയിബ ട്രേഡിങ് കമ്പനിയിൽ പർച്ചേസിങ് അസിസ്റ്റൻറായി ജോലി ചെയ്യുകയായിരുന്നു. 18 വർഷമായി റിയാദിലുണ്ട്.

റിയാദ്: സൗദിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം കമുകഞ്ചേരി ആവണീശ്വരം ഉത്രം വീട്ടിൽ ദീപക് ഭാസ്ക്കര കുറുപ്പ് (50) ആണ് താമസസ്ഥലത്ത് മരിച്ചത്. മലസിലെ അൻവർ തയിബ ട്രേഡിങ് കമ്പനിയിൽ പർച്ചേസിങ് അസിസ്റ്റൻറായി ജോലി ചെയ്യുകയായിരുന്നു. 18 വർഷമായി റിയാദിലുണ്ട്.

ഭാസ്‌കരകുറുപ്പ് - ലളിതാഭായ് ദമ്പതികളുടെ മകനാണ്. ശ്രീലേഖയാണ് ഭാര്യ. മക്കൾ: ദിയ ദീപക്, ദക്ഷ ദീപക്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിലേക്ക് മാറ്റി. പ്രമുഖ സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തൂവൂർ, അഖിനാസ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.